നീയോര്‍മ്മില്‍ മിനി കോട്ടൂരേത്തിന്‍റെ ആദ്യ കവിതാ സമാഹാരം.
മിനി കോട്ടൂരേത്തിൻ്റെ ആദ്യ കവിതാ സമാഹാരം സംസ്ഥാന ആരോഗ്യ വകുപ്പു മന്ത്രി ശ്രീമതി വീണാ ജോർജ് പ്രകാശനം ചെയ്തു. ആദ്യ കോപ്പി പ്രമുഖ ടെലിവിഷൻ അവതാരകയും കേരള ലോ അക്കാദമി റിസേർച്ച് ഡയറക്റ്ററുമായ ശ്രീമതി ലക്ഷ്മി നായർ ഏറ്റു വാങ്ങി. എഴുത്തുകാരി Rഗീത പുസ്തക പരിചയവും മിനി കോട്ടൂരേത്ത് മറുമൊഴിയും നടത്തിയ ചടങ്ങിൽ പു.ക.സ ഏരിയാ സെക്രട്ടറി പി.സി.രാജീവ് സ്വാഗതവും ഗോപി കോട്ടൂരേത്ത് ഫൗണ്ടേഷൻ അംഗം ഇന്ദു കോട്ടൂരേത്ത് കൃതജ്ഞതയും രേഖപ്പെടുത്തി.
